
സത്യദേവ് (Satya dev) നായകാവുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗോഡ്‍സെയുടെ (Godse) ട്രെയ്‍ലര്‍ പുറത്തെത്തി. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ രചനയും സംവിധാനവും ഗോപി ഗണേഷ് പട്ടാഭിയാണ്. ഐശ്വര്യലക്ഷ്മിയാണ് നായിക. ഐശ്വര്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണിത്.
സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതിക്കെതിരെ പോരാടുന്ന നായകനാണ് ചിത്രത്തില്‍ സത്യദേവിന്‍റേത്. ജിയ ശര്‍മ്മ, ബ്രഹ്‍മാജി, താണികെല്ല ഭരണി, ഗാനഹാഹു കൊനിഡേല, സിജ്ജു മേനോന്‍, വര്‍ഗീസ്, പൃഥ്വി രാജ്, നോയല്‍ സീന്‍, പ്രിയദര്‍ശിനി, ചൈതന്യ കൃഷ്ണ, പവന്‍ സന്തോഷ്, ഗുരു ചരണ്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സി കെ സ്ക്രീന്‍സിന്‍റെ ബാനറില്‍ സി കല്യാണ്‍ ആണ് നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സി വി റാവു, സംഗീതം സാന്‍ഡി അഡ്ഡങ്കി, ഛായാഗ്രഹണം സുരേഷ് സാരംഗം, എഡിറ്റിംഗ് സാഗര്‍ ഉണ്ടഗണ്ഡ്ല, കലാസംവിധാനം ബ്രഹ്‍മ കടാലി, സംഘട്ടനം നാഭ, പിആര്‍ഒ വംശി കാക. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തും.
സുനിത വില്യംസിനെ സന്ദര്‍ശിച്ച് മാധവനും നമ്പി നാരായണനും
അമേരിക്കന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ (Sunita Williams) സന്ദര്‍ശിച്ച് ആര്‍ മാധവനും (R Madhavan) നമ്പി നാരായണനും (Nambi Narayanan). ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് എന്ന ചിത്രത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും. സംവിധായകനായുള്ള ആര്‍ മാധവന്‍റെ അരങ്ങേറ്റമാണ് റോക്കട്രി. അടുത്തിടെ അവസാനിച്ച 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ചിത്രം കൈയടി നേടിയിരുന്നു.
ALSO READ : നയൻതാര- വിഘ്‍നേശ് ശിവൻ വിവാഹത്തിന് എത്തിയ രജനികാന്തും വിജയ്‍യും- വീഡിയോ
ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക്സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചിരുന്നു. നമ്പി നാരായണനായി വേഷമിടുന്ന ആര്‍ മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam