
ഷെയിൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. 'ലിറ്റിൽ ഹാർട്സി'ന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാൽ'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവ്വഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: സിനിമാസ്കോപ്പ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, സ്റ്റിൽസ് : എസ് ബി കെ ഷുഹൈബ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്.
ALSO READ : 'സുമതി വളവു'മായി 'മാളികപ്പുറം' ടീം; പൂജാ ചടങ്ങുകള്‍ ചോറ്റാനിക്കരയില്‍
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam