
ഒടിടി റിലീസിന് ഒരുങ്ങുന്ന ഹലാൽ ലവ് സ്റ്റോറിയുടെ ട്രെയിലർ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമയെ പ്രമേയമാക്കിയാണ് ചിത്രം. സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചലച്ചിത്ര നിർമാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാനായി ഒന്നിക്കുന്നതാണ് ചിത്രം. ആഷിക് അബു, ജെസ്‍ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന സക്കറിയയും മുഹ്‍സിന്‍ പരാരിയും ചേര്‍ന്നാണ്. സക്കറിയയുടെ രണ്ടാമത്തെ ചിത്രമാണിത്.
ഛായാഗ്രഹണം അജയ് മേനോന്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവാണ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam