ക്രൂരനായ ക്രിമിനലായി ഇമ്രാൻ ഹാഷ്‍മി, ട്രെയിലര്‍ കാണാം

Web Desk   | Asianet News
Published : Sep 28, 2020, 05:10 PM IST
ക്രൂരനായ ക്രിമിനലായി ഇമ്രാൻ ഹാഷ്‍മി, ട്രെയിലര്‍ കാണാം

Synopsis

ഇമ്രാൻ ഹാഷ്‍മി പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍.

ഇമ്രാൻ ഹാഷ്‍മി പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ഹരാമി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ക്രൂരനായ ക്രിമിനലായാണ് ഇമ്രാൻ ഹാഷ്‍മി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജീവിക്കാൻ വേണ്ടിയുള്ള പണം കണ്ടെത്താൻ ഒരുകൂട്ടം അനാഥരായ കുട്ടികള്‍ പോക്കറ്റടിക്കുന്നു. അവരെ നയിക്കുന്ന നേതാവാണ് ഇമ്രാൻ ഹാഷ്‍മിയുടെ കഥാപാത്രം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. മിഡില്‍ ക്ലാസുകാരനായ ഒരാളില്‍ നിന്ന് കുട്ടികള്‍ പണം മോഷ്‍ടിക്കുന്നു. അയാള്‍ ആത്മഹത്യ ചെയ്യുന്നു. കുറ്റകൃത്യം ചെയ്‍ത ആണ്‍കുട്ടി മോഷ്‍ടിക്കപ്പെട്ട ആളുടെ മകളെ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള കാര്യങ്ങളുമാണ് സിനിമയില്‍ പറയുന്നത്. ഹരാമി സംവിധാനം ചെയ്‍തിരിക്കുന്നത് ശ്യാം മദിരാജുവാണ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം' നാളെ തിയറ്ററുകളില്‍; ടീസര്‍ എത്തി
വീണ്ടും ഉദയഭാനുവും സരോജ് കുമാറും; 'ഉദയനാട് താരം' ഫോർ കെ ട്രെയിലർ എത്തി