'കളര്‍ഫുള്‍, കില്ലര്‍ കോമഡി': വന്‍ താരനിരയുമായി ഹൗസ്ഫുള്‍ 5ന്‍റെ ടീസർ പുറത്തിറങ്ങി

Published : Apr 30, 2025, 11:48 AM IST
'കളര്‍ഫുള്‍, കില്ലര്‍ കോമഡി': വന്‍ താരനിരയുമായി ഹൗസ്ഫുള്‍ 5ന്‍റെ ടീസർ പുറത്തിറങ്ങി

Synopsis

ജനപ്രിയ ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ 'ഹൗസ്ഫുള്ളിന്‍റെ' 15ാം വാര്‍ഷികത്തില്‍ ഹൗസ്ഫുള്‍ 5ന്‍റെ ടീസർ പുറത്തിറങ്ങി. 

മുംബൈ: ജനപ്രിയ ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ 'ഹൗസ്ഫുള്ളിന്‍റെ' 15ാം വാര്‍ഷികത്തില്‍ ഈ പരമ്പരയിലെ പുതിയ ചിത്രം ഹൗസ്ഫുള്‍ 5ന്‍റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി. തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് എത്തുന്നത്. ഒപ്പം ഹൗസ്ഫുള്‍ 5 കില്ലര്‍ കോമ‍ഡി എന്നാണ് ചിത്രത്തിന്‍റെ പേര്.

ബോളിവുഡിലെ പ്രമുഖ താരങ്ങളായ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. 

ഒരു അഢംബര കപ്പലില്‍ നടക്കുന്ന രീതിയിലാണ് ഈ കളര്‍ഫുള്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കഥാതന്തുവിന് ഒരു വഴിത്തിരിവ് നൽകി ഇത്തവണ ഒരു കൊലയാളിയെയും അയാള്‍ക്ക് ചുറ്റുമുള്ള ദുരൂഹത കൂടി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസര്‍ ഇതിനകം തന്നെ വലിയതോതില്‍ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 

സാജിദ് നദിയാദ്വാല നിർമ്മിച്ച 'ഹൗസ്ഫുൾ 5' ചിത്രം 2025 ജൂൺ 6 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. റെയ്ഡ് 2 എന്ന അജയ് ദേവഗണ്‍ ചിത്രത്തിനൊപ്പം ഈ ടീസര്‍ പുറത്തുവിടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

 'ഹൗസ്ഫുൾ 5'  ഷൂട്ടിനിടെ നടന്‍ അക്ഷയ് കുമാറിന് പരിക്ക് പറ്റിയത് വലിയ വാര്‍ത്തയായിരുന്നു. ഷൂട്ടിംഗിനിടെയാണ് പറന്നുവന്ന ഒരു ഉപകരണം അക്ഷയ് കുമാറിന്‍റെ മുഖത്ത് ഇടിച്ചത്. താരത്തിന്‍റെ കണ്ണിനാണ് പരിക്ക് പറ്റിയത് എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് ചികില്‍സയ്ക്ക് ശേഷം താരം ഷൂട്ടിംഗ് തുടരുകയായിരുന്നു.

നേരത്തെ 2024 ദീപാവലി റിലീസായി ആദ്യം നിശ്ചയിച്ചിരുന്ന പടമായിരുന്നു ഹൗസ്ഫുൾ 5 പിന്നീട് ചിത്രം 2025 ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ചിത്രത്തില്‍ നിന്നും അനില്‍ കപൂര്‍ പിന്‍മാറിയിരുന്നു. ഇത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഹൗസ്ഫുള്‍, ഹൗസ്ഫുള്‍ 2 ചിത്രങ്ങള്‍ സാജിദ് ഖാന്‍ ആണ് സംവിധാനം ചെയ്തത്. 

 

 

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി