
ഫീല്‍ ഗുഡ് സിനിമകളുടെ സംവിധായകന്‍ എന്ന് സിനിമാപ്രേമികളാല്‍ വിശേഷിപ്പിക്കപ്പെടുന്നയാളാണ് ജിസ് ജോസ് (Jis Joy). എന്നാല്‍ പുതിയ ചിത്രത്തില്‍ അമ്പേ ട്രാക്ക് മാറ്റിയിരിക്കുകയാണ് അദ്ദേഹം. ഇന്നലെ വരെ (Innale Vare) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആസിഫ് അലി (Asif Ali), നിമിഷ സജയന്‍, ആന്‍റണി വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ കഥ ബോബി- സഞ്ജയ്‍യുടേതാണ്.
ജിസ് ജോയ്‍യുടെ കഴിഞ്ഞ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സും ബോബി- സഞ്ജയ്‍യുടെ കഥയില്‍ പുറത്തുവന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിന്‍റേതുപോലെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിസ് ജോയ് ആണ്. റെബ മോണിക്ക ജോണ്‍, ഇര്‍ഷാദ് അലി, റോണി ഡേവിഡ് രാജ്, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര എന്നിവരാണ് മറ്റു താരങ്ങള്‍. ഒരു ചലച്ചിത്ര താരമാണ് ആസിഫ് അലിയുടെ കഥാപാത്രം. മാത്യു ജോര്‍ജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ബാഹുല്‍ രമേശ്, എഡിറ്റിംഗ് രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, കലാസംവിധാനം എം ബാവ, പശ്ചാത്തല സംഗീതം 4 മ്യൂസിക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫര്‍ഹാന്‍ പി ഫൈസല്‍, അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, സംഘട്ടനം രാജശേഖര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, സൌണ്ട് മിക്സിംഗ് ജിജുമോന്‍ ടി ബ്രൂസ്, സ്റ്റില്‍സ് രാജേഷ് നടരാജന്‍, വിഎഫ്എക്സ്, ടൈറ്റില്‍ അനിമേഷന്‍ ഡിജിബ്രിക്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, കാസ്റ്റിംഗ് ലോഞ്ച് പാഡ്.
ALSO READ : 'റോഷാക്കി'ന്‍റെ ഫസ്റ്റ് ലുക്ക് ഫോട്ടോഷൂട്ടിന്‍റെ വീഡിയോ പുറത്തുവിട്ട് മമ്മൂട്ടി
ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ജൂണ്‍ 9 ആണ് റിലീസ് തീയതി.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam