
കൊച്ചി: അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ . തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം. സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധികളാണ് ഇതിലെ ജാനകിയും ഉണ്ണി മുകുന്ദനും. തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം - പശ്ചാത്തല സംഗീതം - സിബി മാത്യു അലക്സ് ഛായാഗ്രഹണം - ശ്യാമ പ്രകാശ്.എം.എസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള .
കലാസംവിധാനം - ജ്യോതിഷ് ശങ്കർ. കോ-റൈറ്റർ - അനിൽ നാരായണൻ - രോഹൻ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമ വർമ്മ .
അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - റെമീസ് ബഷീർ, രോഹൻ രാജ് . മേക്കപ്പ് - ശീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും - ഡിസൈൻ -
സമീരാ സനീഷ്. എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - രത്തിനാ. ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം.. പി.വി.ഗംഗാധരൻ അവതരിപ്പിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ. ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. കൽപ്പകാ ഫിലിംസ് മെയ് പന്ത്രണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.
'ചെമ്പരത്തി പൂ വിരിയണ നാട്' : ജാനകി ജാനേ വീഡിയോ ഗാനം പുറത്തുവിട്ടു
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam