അജയ് ദേവ്ഗണ്‍ ചിത്രമായ തനാജിയുടെ അമര്‍ ചിത്രകഥ, ടീസര്‍ കാണാം

Published : Nov 14, 2019, 06:45 PM IST
അജയ് ദേവ്ഗണ്‍ ചിത്രമായ തനാജിയുടെ അമര്‍ ചിത്രകഥ, ടീസര്‍ കാണാം

Synopsis

തനാജി: ദ അണ്‍സംഗ് ഹീറോ എന്ന സിനിമയുടെ ഭാഗമായി അമര്‍ ചിത്രകഥയും.

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് ഹീറോ. സ്വാതന്ത്ര്യ സമര സേനാനിയായ തനാജിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കുട്ടികളുടെ ദിനത്തില്‍ ചിത്രത്തിന്റെ അമര്‍ ചിത്രകഥ പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു.

ചരിത്രം ഒരിക്കലും ആവര്‍ത്തിക്കില്ല, പക്ഷേ തനാജിയെപ്പോലുള്ള നമ്മുടെ വീര യോദ്ധാക്കളുടെ ധീരതയുടെ കഥ നമ്മുടെ കുട്ടികള്‍ക്ക് വലിയൊരു മാതൃകയാണ്. തനാജിയുടെ കഥ പറയുന്ന അമര്‍ ചിത്രകഥ കുട്ടികളുടെ ദിനത്തില്‍ പ്രഖ്യാപിക്കുകയാണ്- തനാജി മലുസരെ ആയി അഭിനയിക്കുന്ന അജയ് ദേവ്ഗണ്‍ പറയുന്നു.  ചിത്രത്തില്‍ നായിക കഥാപാത്രമായ സാവിത്രി മലുസരെ ആയി എത്തുന്ന കാജോള്‍ അമര്‍ ചിത്രകഥയുടെ ടീസറും പുറത്തുവിട്ടിട്ടുണ്ട്.  ചരിത്രത്തിലെ അങ്ങനെ പാടിപ്പുകഴ്‍ത്താത്ത വീരനായകൻമായി അഭിനയിക്കാൻ ഇനിയും ആഗ്രഹിക്കുന്നുവെന്നാണ് അജയ് ദേവ്‍ഗണ്‍ നേരത്തെ പറഞ്ഞിരുന്നത്. തനാജിയെ കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തെപ്പോലുള്ള വീരൻമാര്‍  നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി എത്ര ത്യാഗോജ്ജലമായാണ് പ്രവര്‍ത്തിച്ചത്. അത്തരം വീര കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കണം. മറ്റ് ധീര യോദ്ധാക്കളുടെയും കഥ എത്തിക്കണം- അജയ് ദേവ്ഗണ്‍ പറയുന്നു. ഓം രൌത് ആണ് തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ജനുവരി 10ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി