
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2015ല്‍ പുറത്തെത്തിയ 'ചാര്‍ലി'യില്‍ (Charlie) സൗബിന്‍ ഷാഹിര്‍ (Soubin Shahir) അവതരിപ്പിച്ച കഥാപാത്രമായിരുന്നു 'ഡിസൂസ' എന്ന കള്ളന്‍. ഈ കഥാപാത്രത്തെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കള്ളന്‍ ഡിസൂസ' (Kallan D'souza). ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ: റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ്ണ നായര്‍ തുടങ്ങി വലിയൊരു താരനിരയും അണിനിരക്കുന്നു.
സജീര്‍ ബാബയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസ്സല്‍ ജയ്‍നി, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ, പശ്ടാത്തല സംഗീതം കൈലാഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഷൈനു ചന്ദ്രന്‍, സിലക്സ് എബ്രഹാം, സനല്‍ വി ദേവന്‍, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, ആക്ഷന്‍ കൊറിയോഗ്രഫി മാഫിയ ശശി, സൗണ്ട് മിക്സിംഗ് വിപിന്‍ നായര്‍, പബ്ലിസിറ്റി ഡിസൈന്‍സ് സജേഷ് പാലായ്. ഈ മാസം തിയറ്ററുകളിലെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam