
പിറന്നാൾ ദിനത്തിൽ മലയാളികൾക്ക് വമ്പർ സർപ്രൈസുമായി ദുൽഖർ സൽമാൻ. നടൻ നിർമിക്കുന്ന ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ മാസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. മലയാള സിനിമയിൽ ഇതുവരെ കണ്ട് പരിചയമില്ലാത്തൊരു തരം സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തുന്ന ചിത്രത്തിന്റെ ടീസർ മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. കല്യാണി പ്രിയദർശന്റെ മാസ് ഫൈറ്റും സ്വാഗും ആണ് ടീസറിലെ മെയിൻ ഹൈലൈറ്റ്. ഒപ്പം നസ്ലെനും ഉണ്ട്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.
റിലീസ് ചെയ്ത് ഏതാനും മിനിറ്റുകളെ ആയിട്ടുള്ളൂവെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വരുന്നത്. മലയാളത്തിന്റെ മാർവെൽ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ദുൽഖറിൻറെ കാഴ്ചപ്പാട് മലയാള സിനിമയില്‍ തരംഗം ഉണ്ടാക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്. അദ്ദേഹം തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam