കാന്താര ചാപ്റ്റർ 1: മലയാളം ട്രെയിലർ എത്തിക്കാന്‍ പൃഥ്വിരാജ്, റിലീസ് ഐമാക്സിലും

Published : Sep 21, 2025, 10:11 AM IST
kantara

Synopsis

കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നത്.

നകീയ വിശ്വാസങ്ങളും, ദൈവിക ആചാരങ്ങളും, നാടൻ കലാരൂപങ്ങളും ഒക്കെ ചേർന്നു വലിയൊരു സിനിമാറ്റിക് അനുഭവമായി മാറിയ കാന്താരയുടെ കഥ ഇപ്പോൾ പുതിയ അധ്യായവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. കാന്താര ചാപ്റ്റർ 1 സിനിമയുടെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്യുമെന്ന് നിർമാണക്കമ്പനിയായ ഹോംബലെ ഫിലിംസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രെയിലർ സെപ്റ്റംബർ 22-ന് ഉച്ചയ്ക്ക് 12:45ന് പുറത്തിറങ്ങും.

“From the land of lores, where stories breathe and legends walk…” എന്ന വരികളോടെയാണ് പുതിയ ട്രെയിലറിന്റെ പ്രഖ്യാപനം നടന്നിരിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ ദൈവികാചാരങ്ങളിൽ നിന്നും ജനിക്കുന്ന ആത്മീയ ഗാഥയാണ് കാന്താര. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ആത്മീയതയും ഭക്തിയും കലർത്തിയ ഒരു ലോകമാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. കാന്താര: ചാപ്റ്റർ 1 ഹോബാലെ ഫിലിംസ് നിർമ്മിക്കുന്ന ഏറ്റവും വലിയ സിനിമാറ്റിക് പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാഥ്, ക്യാമറയ്ക്ക് പിന്നിൽ അർവിന്ദ് കശ്യപ്, പ്രൊഡക്ഷൻ ഡിസൈൻ വിനേഷ് ബംഗ്ലാൻ.

ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ആകർഷണം, 2022-ലെ കാന്താരയുടെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന വമ്പിച്ച യുദ്ധരംഗം തന്നെയാണ്. 25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേക ഗ്രാമസജ്ജീകരണത്തിലാണ് ഈ രംഗം ചിത്രീകരിച്ചത്. ദേശീയ-അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ, 500-ത്തിലധികം പരിശീലനം നേടിയ പോരാളികളും 3,000-ത്തോളം കലാകാരന്മാരും പങ്കെടുത്താണ് 45–50 ദിവസങ്ങളിലായി ഈ രംഗം പകർത്തിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ വമ്പിച്ച യുദ്ധരംഗങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.

ഈ ചിത്രത്തിന്റെ പ്രത്യേകത, പ്രേക്ഷകർക്ക് IMAX സ്ക്രീനുകളിൽ കൂടി കാഴ്ചവെക്കപ്പെടുന്നതാണ്. കാന്താര: ചാപ്റ്റർ 1ന്റെ വിസ്മയകരമായ ദൃശ്യങ്ങൾക്കും, അത്യുഗ്രൻ പശ്ചാത്തലസംഗീതത്തിനും, വലിയ കാൻവാസിലുള്ള അവതരണത്തിനും IMAX അനുഭവം മറ്റൊരു ഉയർച്ച നൽകും. റിഷഭ് ഷെട്ടിയുടെ സംവിധാനവും, ഹൊംബാലെ ഫിലിംസ് എന്ന വമ്പൻ നിർമ്മാണകമ്പനിയും ഒരുമിക്കുമ്പോൾ, ഇത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ IMAX അനുഭവങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിക്കുന്നു.

കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ഒരേസമയം എത്തുന്നത്. മലയാള സിനിമ ലോകത്ത് സൂപ്പർഹിറ്റുകൾ സമ്മാനിച്ച പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ട്രെയിലർ പുറത്തിറക്കുന്നത്. തന്റെ കഴിവുകളും സിനിമാപ്രതിബദ്ധതയും കൊണ്ട് മലയാളം സിനിമയ്ക്ക് നിരവധി ഉയർച്ചകൾ സമ്മാനിച്ച താരത്തിന്റെ കൈകളിൽ നിന്നുള്ള ഈ ലോഞ്ച്, പ്രേക്ഷകർക്ക് കൂടുതൽ ആവേശം പകരുമെന്ന് ഉറപ്പാണ്. “ഗർജ്ജനം വീണ്ടും ആരംഭിക്കുന്നു…” എന്ന സന്ദേശത്തോടെയാണ് ട്രെയിലർ ലോഞ്ചിന്റെ പ്രഖ്യാപനം. സോഷ്യൽ മീഡിയയിലുടനീളം ആരാധകർ വലിയ ആവേശത്തിലാണ്. #KantaraChapter1, #PrithvirajSukumaran എന്നീ ഹാഷ്‌ടാഗുകൾ ഇതിനകം തന്നെ ട്രെൻഡിങ്ങ് ആയി മാറിയിട്ടുണ്ട്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി