Keedam Movie : രജിഷയ്ക്കൊപ്പം ശ്രീനിവാസന്‍; 'കീടം' സ്‍നീക്ക് പീക്ക്

Published : May 17, 2022, 08:31 PM IST
Keedam Movie : രജിഷയ്ക്കൊപ്പം ശ്രീനിവാസന്‍; 'കീടം' സ്‍നീക്ക് പീക്ക്

Synopsis

20ന് തിയറ്ററുകളില്‍

രജിഷ വിജയനെ (Rajisha Vijayan) കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന കീടത്തിന്‍റെ (Keedam) പുതിയ സ്നീക്ക് പീക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. രജിഷ തന്നെ നായികയായ ഖോ ഖോയ്ക്കു ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേത് തന്നെയാണ്. രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ്‌ എം നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം രാകേഷ് ധരന്‍, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി, വരികൾ വിനായക് ശശികുമാർ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ ജെ പി മണക്കാട്, കലാസംവിധാനം സതീഷ് നെല്ലായ, വസ്ത്രാലങ്കാരം മെർലിൻ, മേക്കപ്പ് രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് ഡെയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടേഴ്സ് ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈൻ മമ്മിജോ, പ്രോമോ സ്റ്റിൽസ് സെറീൻ ബാബു. വിനീത് വേണു, ജോം ജോയ്, ഷിന്‍റോ കെ എസ് എന്നിവർ സഹനിര്‍മ്മാതാക്കളാവുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്. മെയ് 20ന് തിയറ്ററുകളില്‍ എത്തും.

കന്നട സീരിയല്‍ താരം ചേതന രാജ് അന്തരിച്ചു; മരണം പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ, ആശുപത്രിക്കെതിരെ ആരോപണം

ബെംഗളൂരു: പ്രശസ്ത കന്നട ടെലിവിഷന്‍ താരം ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപ്ത്രിയില്‍ വച്ചാണ് 21 കാരിയായ ചേതന മരിച്ചത്. പ്ലാസ്റ്റ് സര്‍ജറിക്ക് പിന്നാലെ ആരോഗ്യ നില വഷളായാണ് മരണം. ഗീത, ദൊരസാനി തുടങ്ങി നിരവധി സീരിയലുകളിലൂടെ കുടും സദസ്സുകള്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു ചേതന.

തിങ്കളാഴ്ച രാവിലെ ചേതന ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനായാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം വൈകിട്ടോടെ ചേതനയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസ തടസം നേരിട്ടതോടെ താരത്തിന്‍റെ നില ഗുരുതരമാവുകായിയരുന്നുവെന്നാണ് സൂചന. ആശുപത്രിയില്‍ ഐസിയു സംവിധാനം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

മാതാപിതാക്കള്‍ക്ക് ശസ്ത്രക്രിയയുടെ വിവരം അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ചേതനയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ