
ദിലീപിനെ (Dileep) നായകനാക്കി നാദിര്‍ഷ (Nadirshah) ആദ്യമായി സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' (Keshu Ee Veedinte Nadhan) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (Trailer) പുറത്തെത്തി. ദിലീപും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച സജീവ് പാഴൂര്‍ ആണ്. ഉര്‍വ്വശിയാണ് ചിത്രത്തിലെ നായിക. ദിലീപിന്‍റെ നായികയായി ഉര്‍വ്വശി ആദ്യമായെത്തുന്ന ചിത്രവുമാണിത്. ദിലീപിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബര്‍ 31ന് എത്തും.
ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ, മോഹന്‍ ജോസ്, ഗണപതി, സാദ്ദിഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ ശങ്കര്‍, ഹുസൈന്‍ ഏലൂർ, ഷെജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍ ,മാസ്റ്റര്‍ സുഹറാന്‍, ഉർവ്വശി, അനുശ്രീ, വൈഷ്‍ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറ, ആതിര, നേഹ റോസ്, സീമ ജി നായർ, വത്സല മേനോൻ, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
നാദ് ഗ്രൂപ്പ്, യുജിഎം എന്നി ബാനറുകളിൽ ദിലീപ്, ഡോ. സഖറിയ തോമസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. എഡിറ്റിംഗ് സാജന്‍. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈനര്‍ റോഷൻ ചിറ്റൂർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് റോഷന്‍ എന്‍ ജി, പി വി ശങ്കര്‍, വസ്ത്രാലങ്കാരം സഖി, സ്റ്റില്‍സ് അഭിലാഷ് നാരായണന്‍, പരസ്യകല ടെന്‍ പോയിന്‍റ്, പശ്ചാത്തല സംഗീതം ബിജിബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. വാർത്താ പ്രചരണം എ എസ് ദിനേശ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam