
ഹൈദരാബാദ്: വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രം കിങ്ഡത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. യുദ്ധത്തിന്‍റെയും തീവ്ര സംഘടനത്തിന്‍റെയും പുതിയ ലോകത്ത് ഒരു മാസ് ഹീറോയായണ് വിജയ് ദേവരകൊണ്ടയെ ടീസര്‍ അവതരിപ്പിക്കുന്നത്.
115 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ അരാജകത്വം നിറഞ്ഞ ഒരു ലോകത്തെയാണ് ആവിഷ്കരിക്കുന്നത്. നാശത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും രംഗങ്ങൾ സ്‌ക്രീനിൽ നിറയുന്നു, അതേസമയം അടിച്ചമർത്തപ്പെട്ടവർ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നു, അവരുടെ ശ്രമങ്ങൾ വ്യർഥമാകുന്ന ഇടത്താണ് രാജാവായി വിജയ് ദേവരകൊണ്ടയെ ടീസര്‍ അവതരിപ്പിക്കുന്നത്. അവസാനമാണ് കിങ്ഡം എന്ന പേര് എഴുതി കാണിക്കുന്നത്.
ടീസറിൽ യഥാക്രമം തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളിൽ ജൂനിയർ എൻടിആർ, രൺബീർ കപൂർ, സൂര്യ എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
മല്ലി രാവ (2017), ജേഴ്‌സി (2019) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗൗതം തിണ്ണനൂരിയാണ് കിങ്ഡം സംവിധാനം ചെയ്യുന്നത്. സിത്താര എന്‍റര്‍ടെയ്മെന്‍റിന്‍റെയും ഫോർച്യൂൺ 4 സിനിമാസിന്‍റെയും ബാനറിൽ നാഗ വംശി എസ്, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിത്താര എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച ലക്കി ഭാസ്കര്‍ കഴിഞ്ഞ വര്‍ഷം തെലുങ്കിലെ വന്‍ ഹിറ്റായിരുന്നു.
ചിത്രത്തിന്‍റെ സംഗീതം അനിരുദ്ധാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. എഡിറ്റിംഗ് നവിൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല.
2025 മെയ് 30-ന് റിലീസാകുന്ന കിങ്ഡം ദി ഫാമിലി സ്റ്റാറിന് (2024) ശേഷം വിജയ് ദേവരകൊണ്ടയുടെ തീയറ്ററില്‍ എത്തുന്ന ചിത്രമാണ് കിങ്ഡം. ഈ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. കേരളത്തില്‍ മൂന്നാറില്‍ അടക്കം ഷൂട്ട് ചെയ്ത ചിത്രമാണ് കിങ്ഡം.
വിക്രം-വേദ പ്രണയഗാനം ഇതാ; പ്രണയദിനത്തില്‍ പ്രേക്ഷകർക്ക് സമ്മാനം
ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു, പക്ഷെ: സഹോദരി സന്യാസം സ്വീകരിച്ചതില്‍ നിഖില വിമല്‍
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam