'വലിയ അനീതിക്കെതിരായ കലാപം'; പടയുടെ ടീസര്‍ റിലീസ് ചെയ്തു

By Web TeamFirst Published Aug 21, 2021, 6:32 PM IST
Highlights

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രം എന്ന് സൂചനകളുണ്ട്.

മല്‍ കെ എം സംവിധാനം ചെയ്യുന്ന പടയുടെ ടീസര്‍ റിലീസ് ചെയ്തു. ഇ 4 എന്‍റര്‍ടെയ്മെന്‍റും, എവിഎ പ്രൊഡക്ഷനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് കമല്‍ കെ. കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം പ്രകാശ് രാജ് അടക്കം വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രം എന്ന് സൂചനകളുണ്ട്.  സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കമല്‍ കെ.എം തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവ്വഹിക്കുന്നത്. 

മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം നിർവ്വഹിക്കുന്നത്. വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!