അതിരടി മാസ് രജനിയുടെ 'മൊയ്തീന്‍ ഭായി': 'അത് താന്‍ നാട്ടൊടെ അടയാളം' ലാൽ സലാം.!

Published : Feb 06, 2024, 07:57 AM IST
അതിരടി മാസ് രജനിയുടെ 'മൊയ്തീന്‍ ഭായി': 'അത് താന്‍ നാട്ടൊടെ അടയാളം' ലാൽ സലാം.!

Synopsis

ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറിലും ഒരു ഭാഗം കഴിഞ്ഞ ശേഷമാണ് രജനി പ്രത്യക്ഷപ്പെടുന്നത്.

ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായിക ഐശ്വര്യ രജനികാന്തിന്‍റെ തിരിച്ചുവരവാണ് ലാൽ സലാം എന്ന സിനിമ. ഒരു സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയായ ചിത്രത്തില്‍ ഐശ്വര്യയുടെ പിതാവും സൂപ്പര്‍താരവുമായ രജനികാന്തും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനികാന്തിന്‍റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. മൊയ്തീന്‍ ഭായി എന്ന വേഷത്തിലാണ് രജനി എത്തുന്നത്.

ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറിലും ഒരു ഭാഗം കഴിഞ്ഞ ശേഷമാണ് രജനി പ്രത്യക്ഷപ്പെടുന്നത്. മതസംഘനങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്തി. വളരെ കളര്‍ഫുള്ളായാണ് ഐശ്വര്യ ലാല്‍ സലാം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഫെബ്രുവരി 9നാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 

നേരത്തെ 2024ലെ പൊങ്കലിന് ലാൽ സലാം ഗംഭീരമായ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയായിരുന്നു. 

2024 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാൽ സലാം റിലീസ് ചെയ്തേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ  പിന്നീട് വന്നു. എന്നാല്‍ പിന്നീടാണ് ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യാന്‍ തീരുമാനമായത്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ലാല്‍ സലാം ചിത്രത്തില്‍ മൊയ്തീൻ ഭായി എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. പ്രശസ്ത ക്രിക്കറ്റ് താരം കപിൽ ദേവ്, വിഘ്നേഷ്, ലിവിംഗ്സ്റ്റൺ, സെന്തിൽ, ജീവിത, കെ എസ് രവികുമാർ, തമ്പി രാമയ്യ, നിരോഷ, വിവേക് ​​പ്രസന്ന, ധന്യ ബാലകൃഷ്ണ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം. 

'നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം'

ധാരാവി ദിനേശായി ദിലീഷ് പോത്തൻ "മനസാ വാചാ" ടീസർ രസകരം

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ