
രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്, ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്ഡെയില്‍. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തെത്തി. ആംസ്റ്റർഡാം മൂവി ഇൻ്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.
സംഗീതം ഫ്രാൻസിസ് സാബു, എഡിറ്റിംഗ് രതീഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർർ ഹോചിമിന്‍, മേക്കപ്പ് രജീഷ് ആർ പൊതാവൂർ, ആർട്ട് ശ്രീകുമാർ ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നവാസ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അയൂബ് ചെറിയ, റെനീസ് റഷീദ്,
സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ് ആശിഷ് ജോൺ ഇല്ലിക്കൽ, വി എഫ് എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റുഡിയോ സൗത്ത് സ്റ്റുഡിയോ, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപസ്, സംവിധാന സഹായികൾ ഹരീഷ്കുമാർ വി, ആൽബിൻ ജോയ്, അസിസ്റ്റന്റ് മേക്കപ്പ്മാൻ അഭിജിത്ത് ലാഫേർ, ലൊക്കേഷൻ കൊച്ചി, കുട്ടിക്കാനം, അതിരപ്പിള്ളി, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി' ജനുവരിയിൽ
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam