തമിഴില്‍ നിന്ന് വീണ്ടും കുടുംബചിത്രം; 'മദ്രാസ് മാറ്റിനി' ട്രെയിലർ

Published : May 30, 2025, 04:32 PM ISTUpdated : May 30, 2025, 04:49 PM IST
തമിഴില്‍ നിന്ന് വീണ്ടും കുടുംബചിത്രം; 'മദ്രാസ് മാറ്റിനി' ട്രെയിലർ

Synopsis

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന സിനിമ

മദ്രാസ് മോഷൻ പിക്‌ചേഴ്സ് നിർമിക്കുന്ന മദ്രാസ് മാറ്റിനി എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി. കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ കാളി വെങ്കട്ട്, റോഷ്‌നി ഹരിപ്രിയൻ, സത്യരാജ്, വിശ്വ എന്നിവർക്കൊപ്പം മലയാളത്തിലെ ഷേർലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ, തന്റെ കെയർടേക്കറുടെ നിർദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് മദ്രാസ് മാറ്റിനിയുടെ കഥ ദൃശ്യവത്കരിക്കുന്നത്.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ഈ  കുടുംബ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി കെ നിർവ്വഹിക്കുന്നു. ഗാനരചന- സ്നേകൻ, സംഗീതം- കെ. സി ബാലസാരംഗൻ, എഡിറ്റിംഗ്- സതീഷ് കുമാർ സാമുസ്കി, കലാസംവിധാനം- ജാക്കി, കോസ്റ്റ്യൂം ഡിസൈനർ- നന്ദിനി നെടുമാരൻ, പബ്ലിസിറ്റി ഡിസൈൻ- ഭരണിധരൻ, മേക്കപ്പ്- കാളിമുത്തു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹരികൃഷ്ണൻ, സൗണ്ട് മിക്സ്‌- പ്രമോദ് തോമസ്, പി ആർ ഒ- എ എസ് ദിനേശ്, വിവേക് വിനയരാജ്. നിരവധി ശ്രദ്ധേയരായ മികച്ച സാങ്കേതിക പ്രവർത്തകരുള്ള ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുന്നു. ജൂൺ 6 ന് മദ്രാസ് മാറ്റിനി പ്രദർശനത്തിനെത്തും.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്ന്, 'രാജാസാബി'ന്റെ മായിക ലോകത്തേക്ക് ക്ഷണിച്ച് രണ്ടാം ട്രെയിലർ
'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ