'മഹല്‍' മെയ് 1 ന് തിയറ്ററുകളില്‍; ടീസര്‍ എത്തി

Published : Apr 27, 2025, 05:19 PM IST
'മഹല്‍' മെയ് 1 ന് തിയറ്ററുകളില്‍; ടീസര്‍ എത്തി

Synopsis

പ്രായം ചെന്ന ഒരു അച്ഛന്‍റെയും യുവാവായ മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ 

ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിർമ്മിച്ച് നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത "മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി.  ഉണ്ണി നായർ, ഷഹീൻ സിദ്ദിഖ് എന്നിവർക്കു പുറമെ ലാൽ ജോസ്, അബു വളയംകുളം, നാദി ബക്കർ, നജീബ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേൺ പ്രഭാകരൻ, രജനി എടപ്പാൾ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. അർജുൻ പരമേശ്വർ, ഷാജഹാൻ കെ. പി. എന്നിവരാണ് സഹ നിർമ്മാതാക്കൾ.

മെയ് ഒന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്നു. ഒപ്പം, ഈ സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും നിരവധി വിദേശ ചലച്ചിത്ര മേളകളിൽ അവാർഡും ലഭിച്ചിരുന്നു. ഛായാഗ്രഹണം- വിവേക് വസന്ത, ലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ- അഷ്ഫാക്ക് അസ്ലം, സംഗീതം -മുസ്തഫ അമ്പാടി, ഗാനരചന- റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി എൻ, ഗായകർ-ഹരിചരൺ, സിതാര, ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ. 

പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, പ്രൊഡക്ഷൻ ഡിസൈൻ- രാജീവ് കോവിലകം, കാസ്റ്റിങ്ങ് ഡയറക്ടർ- അബു വളയംകുളം, ആർട്ട്- ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ- മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബാബു ജെ രാമൻ, ലൊക്കേഷൻ മാനേജർ- അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി. സി, സായ് രാജ് കൊണ്ടോട്ടി എഫ്. എൽ, വിതരണം- എക്സ്കേപ്പ് സ്റ്റുഡിയോ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'നജസ്സി'ന്‍റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രധാന കഥാപാത്രമായ നായക്കുട്ടി പ്രകാശനം ചെയ്‍തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി