തീയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ കുതിരപ്പുറത്ത് ഈ ചാവേര്‍; 'മാമാങ്കം' ട്രെയ്‌ലര്‍

By Web TeamFirst Published Nov 2, 2019, 4:28 PM IST
Highlights

ചിത്രം നവംബര്‍ 21ന് തീയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ഉണ്ട്. 

മലയാളികളായ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും വീഡിയോ സോംഗിനുമൊക്കെ വന്‍ പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചിരുന്നത്.

വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 50 കോടിയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. എഡിറ്റിംഗ് രാജ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശല്‍. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 21ന് തീയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ഉണ്ട്. 

click me!