
മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ ടീസര്‍ (Marakkar Teaser 1) പുറത്തെത്തി. 2020 മാര്‍ച്ചില്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇറക്കിയിരുന്നതാണ്. എന്നാല്‍ കൊവിഡ് സൃഷ്‍ടിച്ച അനിശ്ചിതാവസ്ഥയില്‍ റിലീസ് നീണ്ടുപോയി. ഇപ്പോള്‍ തിയറ്ററുകളിലേക്ക് ഡിസംബര്‍ 2ന് എത്താന്‍ തയ്യാറെടുക്കുമ്പോഴാണ് അണിയറക്കാര്‍ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
മോഹന്‍ലാലിന്‍റെയും (Mohanlal) സംവിധായകന്‍ പ്രിയദര്‍ശന്‍റെയും (Priyadarshan) സ്വപ്‍ന പ്രോജക്റ്റ് ആണ് മരക്കാര്‍. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയവയില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രവുമാണ് ഇത്. 100 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഡോ: റോയ് സി ജെ, സന്തോഷ് ടി കുരുവിള എന്നിവരാണ് സഹനിര്‍മ്മാണം. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഛായാഗ്രഹണം തിരു. സംഗീതം റോണി റാഫേല്‍. പ്രിയദര്‍ശനൊപ്പം അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അയ്യപ്പന്‍ നായര്‍ എം എസ് ആണ് എഡിറ്റിംഗ്. പശ്ചാത്തല സംഗീതം അങ്കിത് സൂരി, രാഹുല്‍ രാജ്, യെല്‍ ഇവാന്‍സ് റോയ്‍ഡര്‍ എന്നിവര്‍. സംഘട്ടന സംവിധാനം ത്യാഗരാജന്‍, കസു നെഡ. മേക്കപ്പ് പട്ടണം റഷീദ്. ടൈറ്റില്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിരയുണ്ട്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam