നമ്പൂതിരി ഫ്രം ബാത്ത്റൂം; മറിയം വന്ന്‌ വിളക്കൂതി സ്‌നീക്ക് പീക്ക് വീഡിയോ കാണാം

Published : Feb 03, 2020, 12:32 PM IST
നമ്പൂതിരി ഫ്രം ബാത്ത്റൂം;  മറിയം വന്ന്‌ വിളക്കൂതി സ്‌നീക്ക് പീക്ക് വീഡിയോ കാണാം

Synopsis

മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ സിജു വില്‍സണും കൃഷ്‍ണ ശങ്കറും ശബരീഷ് വർമ്മയും അൽത്താഫുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്

മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ പ്രദർശനം തുടരുകയാണ് ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ  'മറിയം വന്ന് വിളക്കൂതി'.  മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ സിജു വില്‍സണും കൃഷ്‍ണ ശങ്കറും ശബരീഷ് വർമ്മയും അൽത്താഫുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിലെ ഏറ്റവും രസകരമായ ഭാഗം സ്‌നീക്ക് പീക്ക് വീഡിയോയായി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അൽത്താഫും ബൈജുവും അടക്കമുള്ള താരങ്ങളാണ്  സ്‌നീക്ക് പീക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്
 
ഒരു രാത്രിയുടെ പശ്ചാത്തലത്തില്‍ ഹാസ്യത്തെ തുറന്നുവിടുന്ന അനുഭവമാണ് ചിത്രം പ്രേക്ഷകന് മുന്നോട്ടുവെയ്ക്കുന്നത്. യുവതാരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലുടനീളം കാണുവാൻ സാധിക്കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍  ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്