
ഹൈദരാബാദ്: തെലുങ്കില്‍ മാസ് മഹാരാജ എന്ന് അറിയപ്പെടുന്ന നടനാണ് രവി തേജ. അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന ചിത്രമായ മാസ് ജാതാരയുടെ ടീസർ പുറത്തിറക്കി.രവി തേജ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായി എത്തുന്നു എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ഗുണ്ടകളോട് ഏറ്റുമുട്ടുന്ന ആക്ഷൻ രംഗങ്ങളിൽ ഏർപ്പെടുമ്പോൾ മാസ്സ് ലുക്കിലും അല്ലാതെ തന്‍റെ പതിവ് കോമിക് രംഗങ്ങളിലും ടീസറില്‍ രവി തേജ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിനായി രവി തേജയും സംവിധായകന്‍ ഭാനു ഭോഗവരാപ്പയും ഒന്നിക്കുകയാണ്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരും മുമ്പ് സ്‌ക്രീൻ സ്പേസ് പങ്കിട്ടത് 2022-ൽ ധമാക്ക എന്ന ചിത്രത്തിലായിരുന്നു.
മാസ് ജാതാരയുടെ ചിത്രീകരണത്തിനിടെ രവി തേജയുടെ വലതുകൈയ്‌ക്ക് പരിക്ക് പറ്റിയിരുന്നു. തുടർന്ന്, നടൻ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി, പൂർണ്ണമായി സുഖം പ്രാപിക്കാൻ ആറാഴ്ചത്തെ ബെഡ് റെസ്റ്റ് എടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് താരത്തോട് എന്നാണ് വിവരം.
2025-ലെ സംക്രാന്തിയിലാണ് മാസ് ജാതാര ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, അപ്രതീക്ഷിതമായ കാരണങ്ങളാൽ ചിത്രം വൈകുകയായിരുന്നു. അതിൻ്റെ പുതിയ റിലീസ് തീയതി സംബന്ധിച്ച അപ്‌ഡേറ്റിനായി ആരാധകർ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഭീംസ് സെസിറോലിയോ ആണ് ചിത്രത്തിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. സിത്താര എൻ്റർടെയ്ൻമെൻ്റ്‌സിനും ഫോർച്യൂൺ ഫോർ സിനിമാസിനും കീഴിൽ നാഗ വംശി എസ്, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോയാണ് അവതരണം.നവീന്‍ നൂലിയാണ് എഡിറ്റര്‍. ക്യാമറ വിദു അയ്യണ്ണ.
2023 ല്‍ രവിതേജയുടെതായി ഇറങ്ങിയ രാവണാസുര, ടൈഗര്‍ നാഗേശ്വര്‍ റാവു എന്നിവയും 2024 ല്‍ പുറത്തിറങ്ങിയ ഈഗിള്‍, മി ബച്ചന്‍ എന്നീ ചിത്രങ്ങളും വന്‍ പരാജയങ്ങളായിരുന്നു.
സായ് പല്ലവി നായികയായ തണ്ടേല്‍, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
എജ്ജാതി കോമ്പോ: അനിരുദ്ധിന്‍റെ മ്യൂസിക്കില്‍ ബാലയ്യയുടെ മാസ് വരുന്നു !