
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനാവുന്ന ചിത്രമാണ് മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്നു സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ഥി അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബാബു ജോണ്‍ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസ് ആണ് നിര്‍മ്മാണം. അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. അഭിഷേക് ശ്രീകുമാർ, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ എന്നിവർ ഈ അഞ്ച് ചെറുപ്പക്കാരെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീർ, കോട്ടയം രമേശ്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ, ആസാദ് കണ്ണാടിയ്ക്കല്‍, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ്, ശ്രീഷ്‌മ ഷൈൻ ദാസ്, വീണ (അമ്മു), സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം ജെനീഷ് ജോൺ, സാജൻ കെ റാം, ഗാനരചന വൈശാഖ് സുഗുണൻ, ഷിബി പനങ്ങാട്, ഛായാഗ്രഹണം എൽബൻ കൃഷ്ണ, എഡിറ്റിംഗ് രജീഷ് ഗോപി, കലാസംവിധാനം അജയ് മങ്ങാട്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ത്രിൽസ് കലൈ കിംഗ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എസ് പ്രജീഷ് (സാഗർ), അസോസിയേറ്റ് ഡയറക്ടർ ബ്ലസൻ എൽസ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ അതുൽ തലശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കല്‍.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam