'മൈക്ക്' ആയി അനശ്വര രാജന്‍; ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Published : Aug 01, 2022, 05:37 PM IST
'മൈക്ക്' ആയി അനശ്വര രാജന്‍; ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Synopsis

ഓഗസ്റ്റ് 19ന് തിയറ്ററുകളിലേക്ക് എത്തും

നടൻ ജോൺ എബ്രഹാമിന്റെ (John Abraham) ഉടമസ്ഥതയിലുള്ള ജെ എ എന്റർടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം മൈക്കിന്റെ (Mike) ട്രെയ്‌ലർ പുറത്തെത്തി. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് സം​ഗീതം പകര്‍ന്നിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൽ വഹാബ് ആണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ടൈറ്റില്‍ കഥാപാത്രമായി അനശ്വര രാജന്‍ എത്തുന്ന ചിത്രത്തില്‍ നായകനാവുന്നത് നവാ​ഗതനായ രഞ്ജിത്ത് സജീവ് ആണ്. സോണി മ്യസിക് ഇന്ത്യ യുട്യൂബ് ചാനലിലൂടെയാണ് ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുന്നത്.

കല വിപ്ലവം പ്രണയം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സെഞ്ചുറിയാണ് വിതരണം. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ഛായാഗ്രഹണം രണദിവെ, എഡിറ്റിം​ഗ് വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മൈക്കിലെ ഒരു ​ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായ ഹിപ് ഹോപ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദ് ആണ്. മറ്റൊന്നിന്‍റെ കൊറിയോ​ഗ്രഫി ഗായത്രി രഘുറാമും മൂന്നാമത്തെ ​ഗാനത്തിന്‍റെ കൊറിയോ​ഗ്രഫി ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ALSO READ : ബോക്സ് ഓഫീസിൽ 'കടുവ'യുടെ തേരോട്ടം; പൃഥ്വിരാജ് ചിത്രം ഇതുവരെ നേടിയത്

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സോണിയ സാൻഡിയാവോ വസ്ത്രാലങ്കാരവും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ് 19ന് തിയേറ്ററുകളിലേക്കെത്തും.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ