
അപ്പാനി ശരത്തിനെ (Sarath Appani) നായകനാക്കി വിനോദ് ഗുരുവായൂര്‍ (Vinod Guruvayoor) രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മിഷന്‍ സി'യുടെ (Mission C) പുതിയ ട്രെയ്‍ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ഒടിടി റിലീസിന് മുന്നോടിയായുള്ള ട്രെയ്‍ലര്‍ കട്ട് ആണിത്. നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 3നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.
എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മീനാക്ഷി ദിനേശ് നായികയാവുന്ന ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ് ഹൈജാക്ക് ചെയ്യപ്പെടുന്നതും തുടര്‍ന്നുള്ള പൊലീസ് ചേസിംഗും കമൻഡോ ഓപ്പറേഷനും ഒക്കെയായി ത്രില്ലര്‍ മോഡില്‍ കഥ പറയുന്ന ചിത്രമാണിത്.
സുശാന്ത് ശ്രീനിയാണ് ഛായാഗ്രാഹകന്‍. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ് റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കലാസംവിധാനം സഹസ് ബാല, മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനിൽ റഹ്‍മാന്‍, സ്റ്റില്‍സ് ഷാലു പേയാട്, ആക്ഷന്‍ കുങ്ഫൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അബിന്‍, പിആർഒ എ എസ് ദിനേശ്.