സുരാജിനൊപ്പം ഹൃദു ഹറൂണ്‍; സ്ക്രീനില്‍ തീപ്പൊരിയാവാന്‍ 'മുറ': ട്രെയ്‍ലര്‍

Published : Oct 28, 2024, 07:15 PM IST
സുരാജിനൊപ്പം ഹൃദു ഹറൂണ്‍; സ്ക്രീനില്‍ തീപ്പൊരിയാവാന്‍ 'മുറ': ട്രെയ്‍ലര്‍

Synopsis

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്യുന്ന ചിത്രം. നവംബർ 8 റിലീസ്

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രെയ്ലർ റിലീസായി. തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാന്‍ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹൃദു ഹറൂണും സുരാജ് വെഞ്ഞാറമൂടും മാല പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആക്ഷൻ ഡ്രാമയാണ് മുറ. വിജയ് സേതുപതി, എസ് ജെ സൂര്യ, ടൊവിനോ തോമസ്, നസ്രിയ, ദുഷാര വിജയൻ തുടങ്ങി നിരവധി താരങ്ങളാണ് മുറയുടെ ട്രെയ്ലർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. നവംബർ 8 ന് മുറ തിയറ്ററുകളിലേക്കെത്തും. 

മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

മുറയുടെ നിർമ്മാണം റിയ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

ALSO READ : രവി ബസ്‍റൂറിന്‍റെ സംഗീതം; 'സിങ്കം എഗെയ്‍ന്‍' ടൈറ്റില്‍ ട്രാക്ക് എത്തി

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

മത്സരത്തിന് വന്നവരെല്ലാം വഴിമാറി, സിം​ഗിൾ റണ്ണിന് ധുരന്ധർ 2; വൻ അപ്ഡേറ്റ് ഇന്ന് രാവിലെ 11മണിക്ക്
സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി