
'മിന്നല്‍ മുരളി'ക്കു (Minnal Murali) ശേഷം ടൊവീനോ (Tovino Thomas) നായകനാവുന്ന ചിത്രമാണ് 'നാരദന്‍' (Naaradhan). ആഷിക് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (Trailer) ക്രിസ്‍മസ് ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ന്യൂസ് ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ ഒരു വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്. 'മായാനദി'ക്കു ശേഷം ഒരു ആഷിക് അബു ചിത്രത്തില്‍ ടൊവീനോ നായകനായി എത്തുകയുമാണ് നാരദനിലൂടെ.
ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജാഫര്‍ സാദ്ദിഖ് ആണ് ഛായാഗ്രഹണം. സംഗീതം ഡിജെ ശേഖര്‍, പശ്ചാത്തലസംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, സ്റ്റില്‍സ് ഷാലു പേയാട്, സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്. ജനുവരി 27ന് തിയറ്ററുകളിലെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam