ബ്രഹ്മാണ്ഡ ദൃശ്യവിസ്മയമായി 'രാമായണ' ട്രെയിലർ; കയ്യടികൾ വാരിക്കൂട്ടി 'രാവണൻ' യഷ്, ഹനുമാനെ തിയറ്ററിൽ കാണാം

Published : Jul 30, 2026, 08:40 AM IST
Ramayana

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗംഭീര ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. യഷിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രാമായണ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ന് പുലർച്ചേ ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് ആണ് ട്രെയിലർ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത ​ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും രാമായണ ട്രെയിലർ ഒന്നിനൊന്ന് മെച്ചമാണ്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമന്‍സ് ആകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പിച്ച് പറയുന്നുണ്ട്. ട്രെയിലറിൽ ഹനുമാനെ കാണിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.

നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. 

ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും.

ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. അതേസമയം, രാമായണയുടെ മ്യൂസിക് റൈറ്റ് റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ടി- സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്നും ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളത്തിലും ഉണ്ടെടാ ഏലിയൻ'; 'പ്ലൂട്ടോ'യുടെ രസികൻ ട്രെയിലർ പുറത്ത്
'പ്രേതത്തിനെ പേടിയില്ലെങ്കിൽ പിന്നെ എന്തിനാ പൊലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; 'ഉന്മാദം' ട്രെയിലർ