
ദുരൂഹതകളും ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി. ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. തികച്ചും ഗൗരവമാര്‍ന്ന ഒരു കഥാപാത്രം. ഒരാളെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ നടത്തുന്ന സംഭാഷണങ്ങളാണ് ടീസറിലെ ശ്രദ്ധേയമായ ഒന്ന്. വലിയ സ്വീകാര്യതയാണ് കുറച്ച് സമയം കൊണ്ടുതന്നെ ഈ ടീസറിന് സോഷ്യൽ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇവിടെ പൊലീസുകാരുടെ ടാർഗറ്റ് ദിലീപിന്റെ കഥാപാത്രമാണ്. അതിന്റെ പിന്നിലെ ദുരൂഹതകളൂടെ ചുരുളുകൾ അഴിക്കുകയാണ് ജഗൻ ഷാജി കൈലാസ് ഈ ചിതത്തിലൂടെ ചെയ്യുന്നത്. പൂർണ്ണമായും ഉദ്വോഗത്തിന്റെ നിഴലിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്‌റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തിലാൽ ഗഡ, അലക്സ് ഇ കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, കോ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിലൂടയാണ് നീക്കത്തിന്‍റെ കഥാ പുരോഗതി. പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാസഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് അണിയറക്കാര്‍ പറയുന്നു. ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദ്ദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരും പ്രധാന താരങ്ങളാണ്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം ആയിരുന്നു സിനിമയുടേത്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ. സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ മുകേഷ് വിഷ്ണു, സ്റ്റിൽസ് വിഘ്നേഷ് പ്രദീപ്, ഡിസൈൻ യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബർണാഡ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് ഏറ്റുമാനൂർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം ഉർവ്വശി തിയറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്, ഐശ്വര്യ രാജ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam