
നയന്‍താര നായികയാവുന്ന തമിഴ് ത്രില്ലര്‍ ചിത്രം 'നെട്രിക്കണ്ണി'ന്‍റെ ടീസര്‍ പുറത്തെത്തി. നയന്‍താരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന. 1.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.
വിഘ്നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. മിലിന്ദിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ 'അവള്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. 'നെട്രിക്കണ്ണി'ല്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. നഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ഒരു പരമ്പര കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. അജ്‍മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. സംഗീതം ഗിരീഷ് ഗോപാലകൃഷ്ണന്‍. എഡിറ്റിംഗ് ലോറന്‍സ് കിഷോര്‍. ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍. സംഭാഷണം നവീന്‍ സുന്ദരമൂര്‍ത്തി. രജനീകാന്തിന്‍റെ ശിവ ചിത്രം ആണ്ണാത്തെ, കാതുവക്കുള രണ്ട് കാതല്‍, മലയാളചിത്രം നിഴല്‍ എന്നിവയും നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. അതേസമയം ഏറ്റവും പുതിയ തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍' ദീപാവലി ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam