
ഹോളിവുഡ്: സൂപ്പര്‍ വുമണ്‍ സിനിമയായ വണ്ടര്‍ വുമണിന്‍റെ പുതിയ പതിപ്പിന്‍റെ അവസാന ട്രെയിലര്‍ ഇറങ്ങി. ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാൽ ഗാഡോട്ട് ആണ്. 2017 ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.
1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. ഗാൽ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പാറ്റി ജെന്‍കിന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ 2020 ജൂണ്‍ 5നാണ് ചിത്രം റിലീസിന് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ ട്രെയിലറില്‍ റിലീസ് തീയതി ഇല്ല. എന്നാല്‍ തീയറ്ററില്‍ മാത്രമായിരിക്കും പ്രദര്‍ശനം എന്ന് ട്രെയിലറിലുണ്ട്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam