'ബെത്‌ലഹേം കുടുംബ യൂണിറ്റ്' റീവാച്ചിന് പ്രേരിപ്പിച്ച് 'Encore' ട്രെയിലർ എത്തി

Published : Sep 10, 2026, 12:04 PM IST
Bethlehem Kudumba Unit

Synopsis

ഗിരീഷ് എ ഡി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലേക്ക് കുതിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി ഈ റോം-കോം മാറുന്നു.

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ഫീൽഗുഡ് റോം - കോം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോള ബോക്‌സ് ഓഫീസിൽ പുതിയ സുവർണ്ണ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. ബോക്സ് ഓഫീസിൽ 300 കോടി നേട്ടത്തിലേക്ക് കുതിക്കുന്ന ചിത്രം മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് പദവി ഉറപ്പിച്ച് മുന്നേറുകയാണ്. ചിത്രത്തിന് നൽകിയ വൻ വരവേൽപ്പിന് പിന്നാലെ റീവാച്ചിന് പ്രേരിപ്പിച്ചുകൊണ്ട് 'Encore' രണ്ടാം ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

'ജസ്റ്റിൻ ചേട്ടായി' എന്ന കഥാപാത്രമായി തീയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത നിവിൻ പോളിയും, 'ആഷ്‍ലി'യായി തിളങ്ങിയ മമിത ബൈജുവും തമ്മിലുള്ള ഓൺ-സ്‌ക്രീൻ കെമിസ്ട്രിയാണ് ചിത്രത്തിന്‍റെ പ്രധാന വിജയഘടകം. അതോടൊപ്പം സുരേഷ് കൃഷ്ണ, സംഗീത്, റോഷൻ അടക്കമുള്ളവരുടെ കോമഡി നമ്പറുകളും പ്രേക്ഷകർ ഏറ്റെടുത്തു. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം മാറിയിരിക്കുകയാണ്. ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചു.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും, അജ്‌മൽ സാബുവിന്‍റെ ഛായാഗ്രഹണ മികവും, ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും വലിയ പ്രശംസ നേടിയിട്ടുണ്ട്.

ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ട്രെയ്‌ലർ നാളെ എത്തും, റിലീസ് സെപ്റ്റംബർ 18ന്
നേർക്കുനേർ ഉർവ്വശിയും ജോജുവും; ആകാംക്ഷ നിറച്ച് 'ആശ' ട്രെയിലർ