ഇതാണ് ജെയിംസ് ബോണ്ടിന്റെ വില്ലൻ, പരിചയപ്പെടുത്തി പുതിയ ടീസര്‍

Published : Sep 15, 2020, 02:35 PM IST
ഇതാണ് ജെയിംസ് ബോണ്ടിന്റെ വില്ലൻ, പരിചയപ്പെടുത്തി പുതിയ ടീസര്‍

Synopsis

നോ ടൈം ടു ഡൈ എന്ന പുതിയ സിനിമയില്‍ ഓസ്‍കര്‍ ജേതാവ് റാമി മാലിക് ആണ് വില്ലനായി അഭിനയിക്കുന്നത്.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ. ചിത്രത്തിലെ വില്ലനെ പരിചയപ്പെടുത്തി പുതിയ വീഡിയോ സിനിമയുടെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഓസ്‍കര്‍ ജേതാവ് റാമി മാലിക് ആണ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്. സഫിൻ എന്നാണ് ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേര്. ഡാനിയല്‍ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്നുവെന്ന പ്രത്യേതകയുള്ള ചിത്രമാണ് നോ ടൈം ടു ഡൈ.  ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ചിത്രം; 'ദ തേർഡ് മർഡർ' ട്രെയിലർ എത്തി
സ്വര്‍ണ്ണ വ്യാപാരത്തിന്‍റെ അറിയാലോകവുമായി 'സിറ്റി ഓഫ് ഗോള്‍ഡ്'; വിക്രം പ്രഭു ചിത്രത്തിന്‍റെ ഗ്ലിംപ്‍സ് എത്തി