ത്രില്ലര്‍ 'കമല' എത്തുന്നു; ട്രെയിലര്‍ കാണാം

Published : Oct 21, 2019, 08:04 PM IST
ത്രില്ലര്‍ 'കമല' എത്തുന്നു; ട്രെയിലര്‍ കാണാം

Synopsis

അജു വര്‍ഗീസ് നായകനാകുന്ന കമലയുടെ ട്രെയിലര്‍ എത്തി ത്രില്ലര്‍ രൂപത്തില്‍  എത്തുന്ന ചിത്രം ര‌ഞ്ജിത് ശങ്കറാമ് സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത് ശങ്കറിന്‍റെ പ്രേതം രണ്ടിന് ശേഷമുള്ള ചിത്രം

അജു വര്‍ഗീസ് നായകനാവുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലര്‍ എത്തി. 'കമല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലറാണെന്ന് ട്രെയിലറില്‍ തന്നെ വ്യക്തമാണ്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തിൽ അനൂപ് മേനോൻ, രുഹാനി ശർമ്മ, ബിജു സോപാനം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

'പ്രേതം 2'ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണിത്. 'ഒരു മനോഹരമായ പസില്‍, 36 മണിക്കൂറുകള്‍' എന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ തന്നെ ചിത്രത്തിന്റെ വിശേഷണമായി നല്‍കിയിരുന്നത്. ട്രെയിലറിലും വിശേഷണം ആവര്‍ത്തിക്കുന്നു. 

തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നായകവേഷത്തില്‍ ആരെ അഭിനയിപ്പിക്കണമെന്ന് ആലോചിച്ചതെന്നും നിലവിലെ എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെന്നും രഞ്ജിത്ത് ശങ്കര്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.. 'സാധാരണവും അതേസമയം വിഭിന്ന സ്വഭാവവുമുള്ള ഒരു കഥാപാത്രമാണ് ഇതെന്നും ശങ്കര്‍ പറഞ്ഞിരുന്നു. നിര്‍മാണ സംരഭമായ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം പുതിയ വേഷത്തിലെത്തുകയാണ്  അജു വര്‍ഗീസ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്