ത്രില്ലടിപ്പിക്കാന്‍ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'; ടീസര്‍ എത്തി

Published : Oct 22, 2024, 06:26 PM IST
ത്രില്ലടിപ്പിക്കാന്‍ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'; ടീസര്‍ എത്തി

Synopsis

സംവിധാനം എം എ നിഷാദ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 8 ന് ആണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം മുംബൈ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായാണ് പൂർത്തിയായത്.

എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. വാണി വിശ്വനാഥ്‌, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ജു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു. അറുപതിലധികം താരങ്ങൾ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം വിവേക് മേനോൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം മാർക്ക് ഡി മൂസ്, ഗാനരചന  പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ ബെന്നി, കലാസംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ  കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ രമേശ്‌ അമാനത്ത്, വി എഫ് എക്സ് പിക്ടോറിയൽ, സ്റ്റിൽസ് ഫിറോസ് കെ ജയേഷ്, ആക്ഷൻ ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ, ഡിസൈൻ യെല്ലോ യൂത്ത്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ഊര്‍ മണ്ണേ'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ 'മെയ്യഴകനി'ലെ ഗാനം

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്ന്, 'രാജാസാബി'ന്റെ മായിക ലോകത്തേക്ക് ക്ഷണിച്ച് രണ്ടാം ട്രെയിലർ
'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ