'ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു വരുന്നു' :'പാച്ചുവും അത്ഭുതവിളക്കും' ടീസര്‍

Published : Apr 15, 2023, 12:28 PM IST
'ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു വരുന്നു' :'പാച്ചുവും അത്ഭുതവിളക്കും'  ടീസര്‍

Synopsis

 ചിത്രത്തിലെ ഓഫീഷ്യല്‍ ടീസര്‍ വിഷുദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.   

കൊച്ചി: ഫഹദ് നായകനാകുന്ന ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഫീഷ്യല്‍ ടീസര്‍ വിഷുദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 

സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. 'ഞാന്‍ പ്രകാശന്‍', 'ജോമോന്‍റെ സുവിശേഷങ്ങള്‍' എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. 'ദാറ്റ്സ് മൈ ബോയ്' എന്ന ഡോക്യുമെന്‍ററിയും അഖില്‍ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് 'പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്‍ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്, വിതരണം കലാസംഘം, പോസ്റ്റര്‍ ഡിസൈന്‍ ബാന്ദ്ര ഹൗസ് എന്നിവരാണ്.

'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവില്‍ റിലീസ് ചെയ്‍തത്. രജിഷ വിജയൻ നായികയായി ഇന്ദ്രൻസ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ച ചിത്രം സജിമോൻ പ്രഭാകര്‍ ആയിരുന്നു സംവിധാനം ചെയ്‍തത്. മഹേഷ് നാരായണനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മഹേഷ് നാരായണനായിരുന്നു തിരക്കഥ എഴുതിയതും.

യാഷിന്‍റെ അടുത്ത പടം ഗീതു മോഹന്‍ദാസുമായി ചേര്‍ന്ന്? അഭ്യൂഹങ്ങള്‍ പരക്കുന്നു.!

ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുന്നു, ശിവകാര്‍ത്തികേയൻ ചിത്രം 'അയലാൻ' റിലീസിന്

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ