അടൂര്‍ ​ഗോപാലകൃഷ്ണന്‍റെ ഫ്രെയ്‍മില്‍ വീണ്ടും മമ്മൂട്ടി; 'പദയാത്ര' ട്രെയ്‍ലര്‍ പുറത്ത്

Published : Sep 13, 2026, 08:02 AM IST
Padayaatra Official Trailer Mammootty Adoor Gopalakrishnan

Synopsis

32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന 'പദയാത്ര' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി 32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്ര എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമായി ഒരുക്കുന്ന പദയാത്രയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.

ഡോക്ടർ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം, ഒരു പീരിയഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് ചിത്രം സമ്പന്നമായിരിക്കും എന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. മലയാള സിനിമയിലെ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്ന അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള 2 ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്.

ഇന്ദ്രൻസ്, ഗ്രേസ് ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി മീരസാഹിബ്, നിർമ്മാണ സഹകരണം ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം സുനിൽ സിം​ഗ്, നിർമ്മാണ നിയന്ത്രണം ബിനു മണമ്പൂർ, ചമയം റോണക്സ്, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം എസ് ബി സതീശൻ, അഭിജിത്ത്, സിങ്ക് സൗണ്ട് വൈശാഖ് പി വി, ശബ്ദമിശ്രണം കിഷൻ മോഹൻ (സപ്ത റെക്കോർഡ്), ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, നിശ്ചല ഛായ നവീൻ മുരളി, പരസ്യ പ്രചരണം വിഷ്ണു സുഗതൻ, പരസ്യകല ആഷിഫ് സലിം, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജി മാര്‍ത്താണ്ഡന്‍റെ പുതിയ ചിത്രം; 'ഓട്ടം തുള്ളല്‍' ട്രെയ്‍ലര്‍ എത്തി
'ആയിരം കാതം അകലെയൊരു പുൽ നാമ്പ് മുളച്ചാലും കേൾക്കാം'; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ട്രെയ്‌ലർ