വീണ്ടും ഞെട്ടിക്കാന്‍ സിദ്ധാര്‍ഥ് ഭരതന്‍; 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' ടീസര്‍ എത്തി

Published : Jan 06, 2025, 10:34 PM IST
വീണ്ടും ഞെട്ടിക്കാന്‍ സിദ്ധാര്‍ഥ് ഭരതന്‍; 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' ടീസര്‍ എത്തി

Synopsis

ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം

ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഓരോ ചിത്രങ്ങളിലും സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും ഇതുവരെ കാണാത്ത ഒരു കഥാപാത്രമായാണ് താരം എത്തുന്നത്. ഒരു ഹൊറർ മൂഡ് തരുന്ന ഒരു ത്രില്ലർ ചിത്രത്തിന്റെ ഫീൽ ആണ് ടീസറിലൂടെ ലഭിക്കുന്നത്. നമ്മളൊക്കെ കണ്ടു പരിചയമുള്ള നാട്ടിൻപുറത്തെ കുറെ കഥാപാത്രങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലുക്മാൻ, സുധി കോപ്പ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തി, 2021 ൽ പുറത്തിറങ്ങിയ നോ മാന്‍സ് ലാന്‍ഡ് എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്.
ഛായാഗ്രഹണം മധു അമ്പാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, എഡിറ്റർ സി ആർ ശ്രീജിത്ത്‌.
 
സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻനാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ. ബിജി എം ജോയ് ജിനിത്, അഡീഷണൽ സിനിമാറ്റോഗ്രഫി ദർശൻ എം അമ്പാട്ട്, കൊ എഡിറ്റർ ശ്രീനാഥ് എസ്, 
ആർട്ട്‌ ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ഡിജിറ്റൽ കോൺടെന്റ് മാനേജർ ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ മനോജ്‌ പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, 
കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, സരിത മാധവൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽ ഫോട്ടോഗ്രഫി അമീർ മാംഗോ, പി ആർ ഒ മഞ്ജു ഗോപിനാഥ്. പാലക്കാട്ടും കുന്നങ്കുളത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ജനുവരി 31 ന് തിയറ്ററുകളിൽ എത്തും.

ALSO READ : തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് 'മാര്‍ക്കോ'

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ