പ്രഭുദേവ നായകന്‍, മലയാളി സംവിധായകന്‍റെ തമിഴ് ചിത്രം; 'പേട്ട റാപ്പ്' ട്രെയ്‍ലര്‍ എത്തി

Published : Sep 21, 2024, 10:13 AM IST
പ്രഭുദേവ നായകന്‍, മലയാളി സംവിധായകന്‍റെ തമിഴ് ചിത്രം; 'പേട്ട റാപ്പ്' ട്രെയ്‍ലര്‍ എത്തി

Synopsis

കളർഫുൾ ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രം

പ്രഭുദേവ, വേദിക, സണ്ണി ലിയോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് ജെ സിനു സംവിധാനം ചെയ്ത തമിഴ് ചിത്രം പേട്ട റാപ്പിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മലയാള സംവിധായകന്‍റെ തമിഴ് അരങ്ങേറ്റമാണ് ഈ ചിത്രം. കളർഫുൾ ഫാമിലി എന്റർടെയ്‍നര്‍ ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 27 നാണ്. റിലീസിന് മുന്‍പ് കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് അണിയറക്കാര്‍ നടത്തിയത്. ചിത്രത്തിൽ ഇതുവരെ റിലീസായ ഗാനങ്ങളും ആസ്വാദകപ്രീതി നേടിയിരുന്നു. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിക്കുന്നത്. 

പേട്ട റാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനില്‍ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവ്വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് എസ്, ശശികുമാർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റിയ എസ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അബ്ദുൾ റഹ്‍മാന്‍, കൊറിയോഗ്രഫി ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്സ് വിവേക്, മദൻ ഗാര്‍ഗി, ക്രിയേറ്റീവ് സപ്പോർട്ട് സഞ്ജയ് ഗസൽ, കോ ഡയറക്ടർ അഞ്ജു വിജയ്, ഡിസൈൻ യെല്ലോ ടൂത്ത്, സ്റ്റിൽസ് സായ് സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

ALSO READ : ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒടിടിയില്‍; 'തീ' സ്ട്രീമിംഗ് ആരംഭിച്ചു

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ