
കൊച്ചി: സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്‍റിക് കോമഡി ചിത്രം പ്രണയവിലാസത്തിന്‍റെ ടീസർ എത്തി. അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും.
നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുൻ അശോകനും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രണയ വിലാസം.
ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത്നായർ എന്നിവരാണ് നിർമാണം
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam