
കൊച്ചി: അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തും. പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ട്രെയിലറും പോസ്റ്ററും റിലീസ് ആയത്.
സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ( ഹൃദയം ഫെയിം )ശിവജി ഗുരുവായൂർ,എൽദോ രാജു ആരതി നായർ,അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളും അഭിനയിക്കുന്നു.
ബിജുമേനോന്‍, ആസിഫലി, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത്, ഹണി റോസ്, പൂര്‍ണ്ണിമ, സൃന്ധ, അനാര്‍ക്കലി എന്നിവരടക്കം പ്രമുഖരുടെ പ്രൊഫൈലിലുടെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു കാലത്ത് നന്നായി പ്രവര്‍ത്തിച്ചിരുന്ന ഒരു പാരലല്‍ കോളേജ് വീണ്ടും തുടങ്ങുന്നതും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കോമഡിക്ക് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി എന്നിവരുടെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഒരുകാലത്ത് നാട്ടിന്പുറങ്ങളില്‍ സജീവമായിരുന്ന ട്യൂട്ടോറിയൽ കോളേജുകളുടെ പരിസരങ്ങളും, അവിടുത്തെ വിദ്യാര്‍ത്ഥികളും, നടത്തിപ്പുകാരുടെ പ്രയാസങ്ങളും, പ്രണയങ്ങളും എല്ലാം കോര്‍ത്തിണക്കിയ പ്രമേയമാണ് ചിത്രത്തിന് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
കൂടാതെ ആർഎൽവി രാമകൃഷ്ണൻ,ദേവരാജൻ, പ്രദീപ് ബാലൻ,ശിവദാസ് മട്ടന്നൂർ, രമേശ് കാപ്പാട്, മണികണ്ഠൻ, ഹരീഷ് പണിക്കർ, സ്വാതി ത്യാഗി, ജ്യോതിലക്ഷ്മി, ടീന സുനിൽ, പ്രീതി രാജേന്ദ്രൻ, ആതിര എന്നിവരും അഭിനയിക്കുന്നു.ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ്. പി ആർ ഒ എം കെ ഷെജിൻ.
ധനുഷിന്റെ 'രായൻ' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ഒന്നിച്ച മെഗാസ്റ്റേജ് ഷോ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam