
പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ട്രെയിലർ റിലീസ് ചെയ്തു. മാസും ആക്ഷനും നിറഞ്ഞ പക്കാ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന പൃഥ്വിരാജിനെയും കട്ടയ്ക്ക് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന ഷമ്മി തിലകനെയും ട്രെയിലറിൽ കാണാം. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ നവംബർ 21ന് തിയറ്ററുകളിൽ എത്തും.
പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ആണ് 'വിലായത്ത് ബുദ്ധ' നിര്‍മിക്കുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam