ഫഹദ് ഇല്ല, അല്ലു അര്‍ജുന്‍ വിളയാട്ടവുമായി 'പുഷ്‍പ 2' ടീസര്‍

Published : Apr 08, 2024, 02:33 PM IST
ഫഹദ് ഇല്ല, അല്ലു അര്‍ജുന്‍ വിളയാട്ടവുമായി 'പുഷ്‍പ 2' ടീസര്‍

Synopsis

സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം

വന്‍ വിജയം നേടിയ ചില തെന്നിന്ത്യന്‍ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ കാത്തിരുന്നിട്ടുണ്ട്. ആ നിരയിലെ അപ്കമിംഗ് റിലീസ് ആണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പുഷ്പ 2 ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. 1.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ അടക്കമുള്ള അഭിനേതാക്കളൊന്നുമില്ല. മറിച്ച് അല്ലു അര്‍ജുന്‍ മാത്രമാണ് ഉള്ളത്. രാത്രി നടക്കുന്ന ഒരു ആക്ഷന്‍ സീക്വന്‍സ് ആണ് ടീസറില്‍. അല്ലു അര്‍ജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലും.

സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം സുകുമാര്‍ റൈറ്റിംഗ്സുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുനും ഫഹദ് ഫാസിലിനുമൊപ്പം രശ്മിക മന്ദാന, ധനുഞ്ജയ്, റാവു രമേശ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.

ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാള്‍ സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് പുഷ്പ. മികച്ച നടനുള്ള പുരസ്കാരം അല്ലു അര്‍ജുനും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു. അതേസമയം ഓഗസ്റ്റ് 15 നാണ് പുഷ്പ 2 ന്‍റെ റിലീസ്.

ALSO READ : പൂജ കൃഷ്‍ണ ബിഗ് ബോസിലേക്ക്; ഹൗസിലെ ഗെയിം എങ്ങനെയാവുമെന്ന് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഡോണ്‍ ബാബുരാജ്' ആയി സന്തോഷ് പണ്ഡിറ്റ്; 'ശാർദൂല വിക്രീഡിതം' ട്രെയ്‍ലര്‍
നായകന്‍ ഉണ്ണി രാജ; 'പുഷ്‍പാംഗദന്‍റെ ഒന്നാം സ്വയംവരം' ട്രെയ്‍ലര്‍ എത്തി