
ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും നടന്‍ എന്‍ എഫ് വര്‍ഗീസിന്‍റെ സ്മരണാര്‍ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് പ്യാലി. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പ്യാലി എന്ന കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപ്പോവുന്നതാണ് ചിത്രത്തിന്‍റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്.
സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിന്നും ചേർന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്ന് അണിയറക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ റെഫറൻസുമായി എത്തിയ ചിത്രത്തിന്റെ രസകരമായ ടീസർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ ടൈറ്റിൽ സോംഗും പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ : ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെ ഞായറാഴ്‍ച, വിജയിക്ക് 50 ലക്ഷം രൂപ സമ്മാനം
നിർമ്മാതാവ് സോഫിയ വര്‍ഗ്ഗീസ്, വേഫയറര്‍ ഫിലിംസ്, ഛായാഗ്രഹണം ജിജു സണ്ണി, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ ഗീവർ തമ്പി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈന്‍ സന്തോഷ് രാമൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, മേക്കപ്പ് ലിബിന്‍ മോഹന്‍, വസ്ത്രാലങ്കാരം സിജി തോമസ്, കലാസംവിധാനം സുനിൽ കുമാരൻ, വരികൾ പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് അജേഷ് ആവണി, പിആർഒ പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, നൃത്ത സംവിധാനം നന്ദ, ഗ്രാഫിക്സ് - ഡബ്ല്യു ഡബ്ല്യു ഇ, അസോസിയേറ്റ് ഡയറക്ടർ അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് ഫസൽ എ ബക്കർ, കളറിസ്റ്റ് ശ്രീക് വാരിയർ, ടൈറ്റിൽസ് വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ വിഷ്ണു നാരായണൻ.