ഞെട്ടിക്കാന്‍ ഹണി റോസ്; 'റേച്ചല്‍' ടീസര്‍ എത്തി

Published : Jun 17, 2024, 05:24 PM IST
ഞെട്ടിക്കാന്‍ ഹണി റോസ്; 'റേച്ചല്‍' ടീസര്‍ എത്തി

Synopsis

മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ്‌ ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അനൂപ് സുന്ദരൻ.,പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും; 'നടന്ന സംഭവ'ത്തിലെ ഗാനമെത്തി

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ