ആ​ഗോള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് 'രാമായണ'; ഇംഗ്ലീഷ് ട്രെയ്‍ലറിനും മികച്ച പ്രതികരണം

Published : Oct 16, 2026, 09:13 AM IST
RAMAYANA RISE OF A LEGEND NEW english TRAILER released

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ ഇംഗ്ലീഷ് ട്രെയിലർ ആഗോള തലത്തിൽ മികച്ച പ്രതികരണം നേടുന്നു

ഇന്ത്യന്‍ സിനിമയില്‍ ഇതിനകം വന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. രണ്ട് ഭാഗങ്ങളായി തയ്യാറാക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം നവംബര്‍ 5 നാണ് തിയറ്ററുകളില്‍ എത്തുന്നത്. രണ്ട് മാസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശരിക്കും ലക്ഷ്യമാക്കുന്നത് ഇന്ത്യന്‍ പ്രേക്ഷകരെ മാത്രമല്ല. ആഗോള പ്രേക്ഷകരിലേക്ക് എത്തണമെന്നുള്ള ആഗ്രഹവും ഈ പ്രോജക്റ്റിന് പിന്നിലുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു ട്രെയ്‍ലര്‍ ചിത്രത്തിന്‍റേതായി ഇന്നലെ പുറത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷിലുള്ള ഈ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സോണി പിക്ചേഴ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയ്‍ലറിന് ഇതിനകം ലഭിച്ചിരിക്കുന്നത് 58 ലക്ഷത്തിലധികം കാഴ്ചകള്‍ ആണ്. പതിനായിരത്തിലധികം കമന്‍റുകളും ഈ ട്രെയ്‍ലറിന് ലഭിച്ചിട്ടുണ്ട്. യുട്യൂബിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റിലും ട്രെയ്‍ലര്‍ ഇടം പിടിച്ചിട്ടുണ്ട്. ഭൂരിഭാഗവും മികച്ച പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ എത്തിയ ഹിന്ദി ട്രെയ്‍ലറിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞ ട്രെയ്ലറാണ് ഇംഗ്ലീഷില്‍ പുറത്തു വിട്ടിരിക്കുന്നത്. ഹിന്ദി ട്രെയ്‍ലറിന് 4 മിനിറ്റില്‍ അധികം ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കില്‍ ഇംഗ്ലീഷ് ട്രെയ്‍ലറിന് 2.36 മിനിറ്റ് ആണ് ദൈര്‍ഘ്യം. രണ്ടും തമ്മില്‍ സീനുകളിലും അവതരണത്തിലും വ്യത്യാസങ്ങളുണ്ട്. അതേസമയം ചിത്രം കാണാന്‍ ആഗോള പ്രേക്ഷകരിലും താല്‍പര്യം സൃഷ്ടിക്കുന്നുണ്ട് പുതിയ ട്രെയ്‍ലര്‍.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണിത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്‍റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമ്മിക്കുന്ന പാൻ-ഇന്ത്യൻ സൂപ്പർ താരം 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കീര്‍ത്തി സുരേഷിനൊപ്പം മിഷ്‍കിന്‍; 'സത്യവാന്‍ സാവിത്രി' ടീസര്‍ എത്തി
'അടിനാശം വെള്ളപ്പൊക്ക'ത്തിന്റെ ഒടിടി ട്രെയിലർ റിലീസ് ചെയ്തു