'രേഖ'യുമായി കാര്‍ത്തിക് സുബ്ബരാജ്; കരിയര്‍ ബെസ്റ്റ് പ്രകടനവുമായി വിന്‍സി: ട്രെയ്‍ലര്‍

Published : Feb 04, 2023, 05:54 PM IST
'രേഖ'യുമായി കാര്‍ത്തിക് സുബ്ബരാജ്; കരിയര്‍ ബെസ്റ്റ് പ്രകടനവുമായി വിന്‍സി: ട്രെയ്‍ലര്‍

Synopsis

ജിതിൻ ഐസക് തോമസ് സംവിധാനം

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം രേഖയുടെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തിറക്കി. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥാഗതിയില്‍ ഏറെ പ്രകടന സാധ്യതയുള്ള വേഷമാണ് വിന്‍സിക്ക് ലഭിച്ചിരിക്കുന്നത്. അവര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ടെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. തമിഴിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 10 ന് ആണ് റിലീസ്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് രേഖയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.

ALSO READ : മദ്യവില കൂട്ടുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും: മുരളി ഗോപി

എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, സഹനിര്‍മ്മാണം കൽരാമൻ, എസ് സോമശേഖർ, കല്യാൺ സുബ്രമണ്യൻ, അസ്സോസിയേറ്റ് നിർമ്മാതാക്കൾ തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം വിപിൻ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ബിജിഎം അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ് അനന്ദു അജിത്, പിആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ് സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി