
സംഗീത സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്‍റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്. വിനായക് വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ് ആന്‍റണിയുടെ നായികയാവുന്നത് മിര്‍ണാളിനി ദേവിയാണ്. യുട്യൂബില്‍ ഏറെ ജനപ്രീതി നേടിയ കാതല്‍ ഡിസ്റ്റന്‍സിംഗ് എന്ന സിരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിനായക് വൈദ്യനാഥന്‍.
യോഗി ബാബുവാണ് ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിടി വി ഗണേഷ്, ഇളവരശ്, തലൈവാസല്‍ വിജയ്, സുധ, ശ്രീജ രവി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. വിജയ് ആന്റണി ഫിലിം കോര്‍പറേഷന്‍റെ ബാനറില്‍ മീര വിജയ് ആന്‍റണിയാണ് നിര്‍മ്മാണം. ലൈന്‍ പ്രൊഡ്യൂസര്‍ സാന്ദ്ര ജോണ്‍സണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ കുമാര്‍ ഡി, പ്രൊഡക്ഷന്‍ മാനേജര്‍ കൃഷ്ണപ്രഭു, ഛായാഗ്രഹണം ഫറൂഖ് ജെ ബാഷ, സംഗീതം ഭരത് ധനശേഖര്‍, എഡിറ്റിംഗ് വിജയ് ആന്‍റണി, കലാസംവിധാനം എസ് കമലാനാഥന്‍, കളറിസ്റ്റ് കൌശിക് കെ എസ്, സ്റ്റൈലിസ്റ്റ് ഷിമോന സ്റ്റാലിന്‍, അസോസിയേറ്റ് എഡിറ്റര്‍ വിക്കി ഗുരുസ്വാമി, സൌണ്ട് ഡിസൈന്‍ വിജയ് രത്തിനം, പബ്ലിസിറ്റി ഡിസൈന്‍ വിയാകി.
ചിത്രത്തിന്‍റെ 2.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. റൊമാന്‍റിക് എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വേനല്‍ക്കാലത്ത് തിയറ്ററുകളിലത്തും. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര് ലവ് ഗുരു എന്നാണ്.
ALSO READ : കമല്‍ ഹാസന്‍റെ വരികള്‍, സംഗീതം ശ്രുതി ഹാസന്‍, നടനായി ലോകേഷ്; തരംഗമായി 'ഇനിമേല്‍'
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam