Upacharapoorvam Gunda Jayan : ദുൽഖറിന്റെ നിർമാണത്തിൽ 'ഉപചാരപൂർവം ഗുണ്ട ജയൻ'; ശ്രദ്ധനേടി ട്രെയിലർ

Web Desk   | Asianet News
Published : Feb 19, 2022, 09:34 PM ISTUpdated : Feb 19, 2022, 09:41 PM IST
Upacharapoorvam Gunda Jayan : ദുൽഖറിന്റെ നിർമാണത്തിൽ 'ഉപചാരപൂർവം ഗുണ്ട ജയൻ'; ശ്രദ്ധനേടി ട്രെയിലർ

Synopsis

ഒരു കംപ്ലീറ്റ് കോമഡി എന്റെർറ്റെയ്നർ തന്നെയാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്.

ടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ഉപചാരപൂർവം ഗുണ്ട ജയൻ(Upacharapoorvam Gunda Jayan) ഈ വരുന്ന ഫെബ്രുവരി 25ന് പ്രദർശനത്തിന് എത്തുകയാണ്. ഇതിനോടകം വലിയ പ്രതീക്ഷയാണ് ചിത്രം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഒരു കംപ്ലീറ്റ് കോമഡി എന്റെർറ്റെയ്നർ തന്നെയാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാനാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്. 

സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഗീതം പകർന്നത് ബിജിപാലും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്. എൽദോ ഐസക് ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ശബരീഷ് വർമ്മ ഈണമിട്ട പാടിയ ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഇതിലെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

‘സാധാരണ സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ ഞാന്‍ വടിയാകും', പക്ഷേ: സന്തോഷ് കീഴാറ്റൂര്‍

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് സന്തോഷ് കീഴാറ്റൂര്‍(Santhosh Keezhattoor). ഒട്ടേറെ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും പല സിനിമകളിലും മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിധി. വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ എന്നിവ ഉദാഹരണമാണ്. ഇപ്പോഴിതാ മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് നടനിപ്പോൾ. 

സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയിലാണ് മുഴുനീളെ കഥാപാത്രമായി സന്തോഷ് കീഴാറ്റൂർ എത്തുന്നത്. സുരഭി ലക്ഷ്മി പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാന്നിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്,’ സന്തോഷ് പറയുന്നു. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണെന്നും ട്രെയ്‌ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നുവെന്നും സുരഭി പറയുന്നു. 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ചിത്രമാണ് ഇത്. സൗബിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ നായര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ